Ormachitram

Current Books Thrissur, Thrissur, Kerala
Pages: 108, Price: INR 60
HOW TO BUY THIS BOOK
ഇത് ആത്മകഥയല്ല, സ്വന്തം ചലച്ചിത്രജീവിതം രൂപപ്പെട്ട ചരിത്രവുമല്ല. കമലിന്റെ തന്നെ ഭാഷയില്‍, 'ബാല്യത്തിലും കാല്‍ നൂറ്റാണ്ടോളമെത്തിയ സിനിമാജീവിതപരിസരങ്ങളിലും ചിലപ്പൊഴൊക്കെ കണ്ടറിഞ്ഞ, തൊട്ടറിഞ്ഞ, അത്രയൊന്നും സാധാരണമല്ലാത്ത കുറേ ഓര്‍മത്തുണ്ടുകള്‍'.
മനുഷ്യന്റെ മഹാസങ്കടങ്ങളും അതിനിടയില്‍ ഓണവെയില്‍ പോലെ ഉണര്‍ന്നൊടുങ്ങുന്ന ആനന്ദത്തിന്റെ മാത്രകളും മറവിയിലേക്കമരാന്‍ കൂട്ടാക്കാത്ത മനുഷ്യരും എല്ലാം ഇവിടെ കടന്നുവരുന്നു. കോടമ്പാക്കത്തെ പോസ്റ്റ് ഓഫീസിനു മുന്നില്‍ മണി ഓര്‍ഡറും കാത്ത് ചുമച്ചും തുപ്പിയും അവശനായിരിക്കുന്ന മുതുകുളം രാഘവന്‍ പിള്ള. മലയാളസിനിമയുടെ തുടക്കത്തില്‍ താരപദവിയൊടെ ജ്വലിച്ചു നിന്ന ഈ മനുഷ്യന്റെ ദയനീയകഥയാണ് ഇരുപതു ലേഖനങ്ങളില്‍ ആദ്യത്തേത്. സംവിധായകനെ തേടി വരുന്ന കഥാപാത്രങ്ങള്‍, സിനിമയാക്കാന്‍ കഴിയാതെ പോയ അനുഭവങ്ങള്‍... അങ്ങനെ ഹൃദയസ്പര്‍ശിയായ ഒരുപാട് അനുഭവങ്ങള്‍ പിന്നീട് കടന്നുവരുന്നു. എല്ലാത്തിനും സാക്ഷിയായി തോരാത്ത മഴയും.
CLICK ON THE PAGES TO ENLARGE

PAGE 11

PAGE 12


PAGE 13


COPYRIGHTED MATERIAL
RELATED PAGES
» other cinema books
0 Comments:
Post a Comment
Please note that anonymous comments may not be approved.
- team indulekha
>> CHANNEL HOME >> INDULEKHA HOME