SPiCE most viewed videos in indulekha
 

Havva Mulappal Kudikkunnu

Collection of poems by V. G. Thampi
Pranatha Books Kochi, Kerala
Pages: 68 Price: INR 50
HOW TO BUY THIS BOOK

വി. ജി. തമ്പിയുടെ ഏറ്റവും പുതിയ കവിതകളുടെ സമാഹാരം. "തച്ചനറിയാത്ത മരം " പ്രസിദ്ധപ്പെടുത്തി പത്തു വര്‍ഷത്തിനു ശേഷമാണ്‌ ഇപ്പോള്‍ തമ്പി പുതിയ സമാഹാരം അവതരിപ്പിക്കുന്നത്‌.
സ്ത്രീയുടെ വേദനകളും വിഹ്വലതകളും സ്ത്രീപക്ഷത്തുനിന്നു കാണുകയാണ്‌ ഇതിലൂടെ. ബൈബിളും ക്രൈസ്തവമിഥോളജിയുമാണ്‌ കവിതകള്‍ക്ക്‌ ആധാരമായിരിക്കുന്നത്‌.
"ഹവ്വാ, ഹവ്വാ
മുലകുടിക്കാത്ത ചുണ്ടേ,
എന്റെ മാര്‍ത്തട്ടു നിറയേ
നിത്യദാഹം രുചിക്കും പാലാണ്‌"
മുലപ്പാലു കുടിക്കാന്‍ ഭാഗ്യമുണ്ടായിട്ടില്ലാത്ത ഹവ്വയേ അതു നല്‍കാമെന്നു പറഞ്ഞാണു സര്‍പ്പം പ്രലോഭിപ്പിച്ചതെന്നും മുലപ്പാലെന്നു കരുതിയാണ്‌ ഹവ്വ പഴം രുചിച്ചതെന്നുമുള്ള വ്യാഖാനം അതിന്റെ
വ്യത്യസ്തതയാല്‍ ശ്രദ്ധേയമാണ്‌.

"സ്ത്രീയേ, എത്ര മുറിയണം മരിക്കണം
ഞെരിഞ്ഞില്‍ മെത്തയില്‍ കിടക്കണം
ഒരു സ്ത്രീജന്മം പൂര്‍ത്തിയാക്കുവാന്‍ "
-ഉടല്‍ ഒരുകാല്‍വരി.
ഇതില്‍ സ്ത്രീയുടെ ഉടലിനെ ഒരു കാല്‍വരിയായി സങ്കല്‍പ്പിക്കുന്നു. ഒഴിഞ്ഞ കല്ലറ മുതല്‍ പ്രണയശേഷം വരെ പതിനാറു കവിതകള്‍.

CLICK ON THE PAGES TO ENLARGE

Page 17

Page 18

Page 19

COPYRIGHTED MATERIAL

0 Comments:

Post a Comment

Please note that anonymous comments may not be approved.
- team indulekha

>> CHANNEL HOME >> INDULEKHA HOME

© 2008 indulekha media network | powered by blogger