SPiCE most viewed videos in indulekha
 

Srimad Bhagavad Geetha: Aadhunika Vyakhyanam

Meaning and Interpretation of Srimad Bhagavad Geetha by Sarojini Nair
Mathrubhumi Books Kozhikode, Kerala
Pages: 364 Price: INR 175
HOW TO BUY THIS BOOK

ഭഗവദ്ഗീതയ്ക്ക്‌ വ്യാഖ്യാനങ്ങള്‍ നിരവധിയാണ്‌. അവയില്‍ നിന്നെല്ലാം തന്നെ സരോജിനി നായരുടെ ഈ വ്യാഖാനത്തെ വ്യത്യസ്തമാക്കുന്ന ഒരു ഘടകമുണ്ട്‌: ആധുനികശാസ്ത്രത്തിന്റെ വെളിച്ചത്തില്‍ ഗീതാവ്യാഖാനം നടത്തുന്നതിനുള്ള ശ്രമമാണത്‌. നിരവധി ആധുനിക ശാസ്ത്രജ്ഞരും ചിന്തകരും ഗീത പഠിക്കുകയും നിരീക്ഷണങ്ങള്‍ നടത്തുകയും ചെയ്തിട്ടുണ്ട്‌, ചെയ്യുന്നുണ്ട്‌. അവരുടെയൊക്കെ കണ്ടെത്തലുകള്‍ മനസിലാക്കിയ ശേഷമാണ്‌ ഈ വ്യഖ്യാനം തയാറാക്കപ്പെട്ടിരിക്കുന്നത്‌. പാശ്ചാത്യരുടെയും ഭാരതീയരുടെയും കാഴ്ചപ്പാടുകള്‍ തമ്മില്‍ ഒരു സമന്വയമുണ്ടെന്ന് ഈ പുതിയ വ്യാഖ്യാനം കാണിച്ചു തരുന്നു.
'ആധുനിക ശാസ്ത്രവും ആധ്യാത്മികശാസ്ത്രവും തമ്മിലൊരു സമന്വയമുണ്ടാക്കനുള്ള ഗ്രന്ഥകര്‍ത്രിയുടെ ശ്രമം വിജയം കൈവരിച്ചിരിക്കുന്നുവെന്ന്' അവതരികയില്‍ കുറുമാപ്പള്ളി കേശവന്‍ നമ്പൂതിരി.

"ആത്മീയപരിണാമം എന്നത്‌ സാര്‍വലൌകികവും പ്രകൃതിക്കിണങ്ങുന്നതുമായ ഒരു പ്രതിഭാസമാണെന്നു കാണിക്കുന്നതിനു വേണ്ടിയാണ്‌ ഞാന്‍ ഭഗവദ്ഗീതയെ യുക്തിയുക്തമായി വ്യാഖ്യാനിക്കുന്നത്‌. ഇക്കാര്യം ഇന്ത്യക്കാര്‍ക്കു മാത്രമായിട്ടുള്ളതല്ല. ഇന്നത്തെ ലോക സാഹചര്യത്തില്‍, മൂല്യാധിഷ്ഠിത ക്ലാസിക്കുകളുടെ മേന്മ നാം അംഗീകരിക്കുകയും ആ മൂല്യങ്ങളെ പരിസ്ഥിതി, തൊഴില്‍, പദവി തുടങ്ങിയ മേഖലകളില്‍ പ്രാവര്‍ത്തികമാക്കുകയും ചെയ്യുന്നതിനുള്ള സമയം സമാഗതമായിരിക്കുന്നു." (സരോജിനി നായരുടെ ആമുഖക്കുറിപ്പില്‍ നിന്ന്)

PAGE 15


PAGE 16


PAGE 17


COPYRIGHTED MATERIAL

2 Comments:

Blogger Kaanthan said...

just a comment on the sloka 10
vedantha desika pointed out in thathpara chandrika commentry a very important point. what is the reason for taking bhishma and bhima as the protectors or leaders of the both army. it is right in the case of bhishma since the first 10 days war was lead by bhishma on their side. but in the case of pandavas, the sarvasaiyadhipa was not bhima, it was drishtadhymna. so if one need to comment on the leaders, then the example of bhima is wrong. the reason bhishma is equated to bhima is that they are the two people who took an oath in the begining of the war. an oath, which is so strong, that, bhimas oath is indeed enough to protect the whole their army. and bhishmas oath will spoil the whole aim of the kauvaras army. bhima took the oath that i will leave any but kill the 100 kauravas...bhishma took another oath, i will kill any but not the 5 pandavas. bhimas oath is a plus point for pandavas and bhishmas oath is a blow to kaurava side. that is the reason sanjaya says this appropriate words to dritharashtra

thnx a lot to the two greatest commentries, githa bhasya of Ramanuja and its commentry thathparya chandrika of vedantha desika

11:42 AM  
Blogger ഉമേഷ്::Umesh said...

Yet another bhagavadgeethaavyaakhyaanam, that's all.

ശീര്‍ഷകം കേട്ടപ്പോഴുണ്ടായ പ്രതീക്ഷ പുസ്തകത്തിലെ പേജുകള്‍ വായിച്ചപ്പോള്‍ പോയി. ആദ്യത്തെ പത്തു ശ്ലോകങ്ങളുടെ വ്യാഖ്യാനത്തില്‍ അര്‍ത്ഥവിവരണമല്ലാതെ പുതുതായി ഒന്നുമില്ല. വ്യാഖ്യാനത്തിന്റെ ഗുണം പ്രകടിപ്പിക്കുന്ന ഏതാനും പേജുകള്‍ പ്രസിദ്ധീകരിക്കുമോ?

Bhagavadgeetha for Executives എന്നൊരു പുസ്തകം വായിച്ചിട്ടുണ്ടു്. അതിലും പുതുതായി ഒന്നുമില്ല. ഇതും അങ്ങനെതന്നെയല്ലേ എന്നൊരു സംശയം.

നന്ദി.

- ഉമേഷ്

9:54 PM  

Post a Comment

Please note that anonymous comments may not be approved.
- team indulekha

>> CHANNEL HOME >> INDULEKHA HOME

© 2008 indulekha media network | powered by blogger