SPiCE most viewed videos in indulekha
 

Coffeehousinte Katha

Memoirs by Nadakkal Parameswaran Pilla
Current Books Thrissur, Thrissur, Kerala
Pages: 119 Price: INR 60
HOW TO BUY THIS BOOK

"കോഫീ ഹൌസിന്‌ കഥയോ? ഈ പുസ്‌തകത്തിന്റെ തലക്കെട്ടു വായിക്കുമ്പോള്‍ ചിലര്‍ക്കെങ്കിലും അങ്ങനെ തോന്നാം." നടയ്ക്കല്‍ പരമേശ്വരന്‍ പിള്ള രചിച്ച 'കോഫീ ഹൌസിന്റെ കഥ തുടങ്ങുന്നത്‌ ഇങ്ങനെയാണ്‌. ചിലര്‍ക്കെന്നല്ല, മിക്കവര്‍ക്കും തോന്നുന്നത്‌ ഇതു തന്നെയായിരിക്കും. കോഫീ ഹൌസിന്‌ സംഭവബഹുലവും നാടകീയവുമായ ഒരു കഥയുണ്ടെന്നും അതു കണ്ണു നനയ്ക്കുന്നതാണെന്നും പരമേശ്വരന്‍ പിള്ള ആദ്യ വാചകങ്ങളില്‍ തന്നെ തീര്‍ത്തു പറയുന്നുണ്ടെങ്കിലും അതത്ര വിശ്വസിക്കാന്‍ തോന്നില്ല.
എങ്കിലും പുസ്‌തകം നമ്മള്‍ വായിച്ചു തുടങ്ങും. ലളിതവും ഋജുവുമായ കഥപറച്ചിലിന്റെ മട്ടാണ്‌ വായന തുടങ്ങാന്‍ പ്രേരിപ്പിക്കുന്ന ഘടകങ്ങള്‍. തുടങ്ങിക്കഴിഞ്ഞാല്‍ വായനയുടെ ചുക്കാന്‍ കോഫീ ഹൌസിന്റെ 'കഥ' ഏറ്റെടുക്കുന്നു; കോഫീ ഹൌസിനൊരു കഥയുണ്ടെന്ന്‌ നിരന്തരമായി ഓര്‍മപ്പെടുത്തിക്കൊണ്ട്‌'.
മരണത്തിനും ജീവിതത്തിനുമിടയിലൂടെ കടന്നു പോകുന്ന കോഫീ ഹൌസിന്‌ ജീവശ്വാസം നല്‌കാന്‍ പരമേശ്വരന്‍ പിള്ള ഓടി നടക്കുന്ന കാലം. "സമ്മേളനത്തിനു ഞാന്‍ തിരിക്കുമ്പോഴാണ്‌ ഞങ്ങള്‍ക്ക്‌ ഒരു ആണ്‍കുഞ്ഞ്‌ (ആദ്യത്തെ കുഞ്ഞ്‌ ) ജനിച്ച വിവരത്തിനു കത്തു വന്നത്‌. കൂട്ടുകാര്‍ക്ക്‌ മധുരം നല്‍കി, അവനെ ഒരു നോക്കു കാണാതെ എനിക്കു പോകേണ്ടി വന്നു. സമ്മേളനം കഴിഞ്ഞ്‌ ഞാന്‍ വീട്ടിലെത്തിയപ്പോഴേക്കും ആ കുഞ്ഞ്‌ ഈ ലോകത്തു നിന്നു തന്നെ യാത്രയായിരുന്നു. അന്നൊക്കെ വീടുകളില്‍ തന്നെയായിരുന്നു പ്രസവം. വേണ്ടപ്പോള്‍ ആശുപത്രിയെ ശരണം പ്രാപിക്കാന്‍ പഴയ മട്ടുകാര്‍ക്ക്‌ തോന്നാറില്ല. ഞാന്‍ അവിടെയുണ്ടായിരുന്നെങ്കില്‍ ആ കുട്ടിക്ക്‌ ഈ ഗതി വരുമായിരുന്നോ - അറിയില്ല. എന്തായാലും എനിക്ക്‌ ആ കുഞ്ഞിന്റെ മുഖം പോലും കാണാന്‍ കഴിഞ്ഞില്ല."
കണ്ണു നനയിക്കുന്ന രംഗങ്ങള്‍ വേറെയുമുണ്ട്‌. എന്നാല്‍, എല്ലാ പ്രതിസന്‌ധികളെയും നേരിട്ട്‌ കോഫീ ഹൌസ്‌ എന്ന സ്വപ്നം നിവര്‍ന്നു നില്‌ക്കുമ്പോള്‍ കണ്ണീരിന്‍ഇടയിലൂടെ ഒരു പുഞ്ചിരിയുടെ പ്രകാശരേണുക്കള്‍ കടന്നു വരുന്നു.
അതാണ്‌ ഈ പുസ്‌തകത്തിന്റെ വിജയം. ഇന്ത്യന്‍ കോഫീ ഹൌസില്‍ നിന്ന്‌ ഒരു മസാല ദോശയെങ്കിലും കഴിച്ചിട്ടുള്ള ഓരോ മലയാളിയും വായിക്കേണ്ട പുസ്‌തകമാണിത്‌. അപ്രതിരോധ്യമെന്നു തോന്നുന്ന വിധിയെ ഇച്‌ഛാശക്തി കൊണ്ടും സംഘബലം കൊണ്ടും തകര്‍ത്ത ഒരു കൂട്ടം പാവം മനുഷ്യരുടെ കഥ.

PAGE 24


PAGE 25


PAGE 26


PAGE 27

COPYRIGHTED MATERIAL

0 Comments:

Post a Comment

Please note that anonymous comments may not be approved.
- team indulekha

>> CHANNEL HOME >> INDULEKHA HOME

© 2008 indulekha media network | powered by blogger