SPiCE most viewed videos in indulekha
 

Othappu

The third in Sara Joseph's novel trilogy.
Current Books Thrissur, Thrissur, Kerala
Pages: 231 Price: INR 110
HOW TO BUY THIS BOOK

ഉടല്‍ വിളിക്കുമ്പോള്‍
-
ഇ. സന്തോഷ്‌' കുമാര്‍
'ആലാഹയുടെ പെണ്മക്കള്‍ക്കും' 'മാറ്റാത്തി'ക്കും ശേഷം 'ഒതപ്പി'ലെത്തുമ്പോള്‍ സാറാജോസഫ്‌ തന്റെ പ്രിയപ്പെട്ട പ്രമേയമായ സ്ത്രീ സ്വാതന്ത്ര്യത്തിലേക്കു തിരിച്ചു വരുന്നതു കാണാം. എക്കാലത്തേയും വലിയ സ്ഥാപനമായ മതത്തിന്റെ വിലക്കുകള്‍ ലംഘിച്ചു പുറത്തു വരുന്ന ഒരു കന്യാസ്ത്രീയാണ്‌ ഈ രചനയിലെ കേന്ദ്രകഥാപാത്രം. പുറത്തുള്ള ലോകവും അവളെ മിക്കവാറും നിരാകരിക്കുക തന്നെയാണു ചെയ്യുന്നത്‌. ശത്രുത പുലര്‍ത്തുന്ന സമൂഹത്തെ അതിശക്തമായി നേരിട്ടുകൊണ്ട്‌ ജീവിതത്തെ സമീപിക്കുവാനും മുന്നോട്ടു നയിക്കാനുമുള്ള കരുത്ത്‌ അവള്‍ നേടിയെടുക്കുന്നു. ഒറ്റ സ്പര്‍ശം കൊണ്ടു തന്നെ വാടിപ്പോകുന്ന തൊട്ടാവാടികള്‍ നിറഞ്ഞ നമ്മുടെ കാലത്തില്‍ നിന്നും ഭിന്നമായി ജീവിതത്തോടുള്ള പ്രകാശമാനമായൊരു നിലപാടാണ്‌ അത്‌.

'ഒതപ്പ്‌' ഒരുപക്ഷേ, മതത്തോടോ മാറിയ ജീവിതത്തിന്റെ കമ്പോളതാല്‍പര്യങ്ങളോടോ ഉള്ള കലഹമായി എളുപ്പം വ്യാഖ്യാനിക്ക്‌അപ്പെട്ടേക്കാം. രോഗാതുരമായ നമ്മുടെ കാലത്തെ ഏറ്റവും വലിയ വിപണിയായ ആത്മീയക്കമ്പോളങ്ങള്‍ക്കു നേരെയുള്ള നിശിത വിമര്‍ശനങ്ങള്‍ ഈ നോവലില്‍ തീര്‍ച്ചയായും കാണുന്നുണ്ട്‌. ഏന്നാലും, മര്‍ഗലീത്ത എന്ന 'മഠം ചാടിയ' കന്യാസ്ത്രീ തന്റെ ശരീരത്തോടു തന്നെയാണ്‌ കലഹിക്കുന്നതെന്ന് സൂക്ഷ്മമായ അര്‍ത്ഥത്തില്‍ തിരിച്ചറിയാനാവും.
ശരീരത്തിന്റെ ആസക്തികള്‍ 'നിരര്‍ത്ഥമാമന്യഭാഷയാണോ' എന്ന ആകുലമെങ്കിലും ഏറെ പ്രസക്തമായ ചോദ്യമാണ്‌ ഈ നോവലിന്റെ അന്തര്‍ധാര. ഉടലിനെ നിങ്ങള്‍ നിഷേധിച്ചിട്ട്‌ ആരോടാണു കള്ളം പറയുന്നതെന്ന പ്രശ്നം ഉന്നയിക്കപ്പെടുന്നു. ആ ഒരര്‍ത്ഥത്തില്‍ സ്വന്തം ദേഹത്തിന്റെ തടവില്‍ നിന്നാണു മര്‍ഗലീത്ത വിമോചിതയാകുന്നതെന്ന് പറയാം. ഈ വിമോചനം വൈദികവൃത്തി ഉപേക്ഷിക്കുന്ന റോയ്‌ ഫ്രാന്‍സിസ്‌ കരീക്കന്‍ എന്ന പുരോഹിതന്‌ അയാളുടെ കുറ്റബോധം നിമിത്തം തുടര്‍ന്നുകൊണ്ടു പോകാന്‍ കഴിയുന്നില്ല. ആ പാപബോധം അയാളെ ജീവിതത്തില്‍ നിന്നു തന്നെ ആട്ടിപ്പായിക്കുന്നു. ഉടലനുഭവിച്ച സുഖങ്ങള്‍ക്ക്‌ പ്രതിവിധിയെന്നോണം അയാള്‍ അതിനെത്തന്നെ പീഢിപ്പിച്ച്‌ ശിക്ഷിക്കുന്നു.

ഈ കുറ്റബോധത്തിന്റെ ഉമിയില്‍ കിടന്ന് എരിയുന്നതുകൊണ്ട്‌ റോയ്‌ ഫ്രാന്‍സിസ്‌ കരീക്കന്‍ എന്ന കഥാപാത്രമാണ്‌ ഈ നോവലിന്റെ വിജയം എന്നു കൂടി വിചാരിക്കാവുന്നതാണ്‌. അയാളുടെ ഉലയുന്ന മനസ്സിന്റെ ഭാരങ്ങള്‍ വായനക്കാരനെ വിട്ടൊഴിയുകയില്ല. ഇടയ്ക്കു വച്ച്‌ നോവലിസ്റ്റ്‌ ഉപേക്ഷിക്കുന്നുണ്ടെങ്കിലും കരീക്കന്‍ വായനക്കാരന്റെ മനസ്സില്‍ നിന്നും മാറിത്താമസിക്കുകയില്ല. വിജയിക്കുന്ന, വിശ്രാന്തി കണ്ടെത്തുന്ന നായികാനായകന്മാരാവണമെന്നില്ല ഒരു രചനയില്‍ തിളങ്ങി നില്‍ക്കുന്നത്‌ എന്ന സംഗതിക്ക്‌ ഊന്നല്‍ കിട്ടുകയാണിവിടെ. 'ആലാഹ'യിലെ അമ്മാമ്മ എന്ന കഥാപാത്രത്തെപ്പോലെ,'മാറ്റാത്തി'യിലെ ബ്രിജീത്തയെപ്പോലെ ഉപനായികമാര്‍ക്ക്‌ ലഭിച്ച ഔന്നത്യം ഈ നോവലില്‍ കരീക്കനാണ്‌ നേട്‌ഉന്നതെന്ന്‌ പറയാം.

മാറ്റാത്തിക്കോ ആലാഹയുടെ പെണ്‍മക്കള്‍ക്കോ അഭിമുഖീകരിക്കേണ്ടതില്ലാതിരുന്ന പ്രത്യക്ഷമായ സാമൂഹികവിമര്‍ശനം, ഒതപ്പില്‍ പക്ഷേ, വേണ്ടിവരുന്നുണ്ട്‌. സാമൂഹികവിമര്‍ശനം സാഹിത്യകൃതിയില്‍ ഇണക്കത്തോടെ വിളക്കി വിജയിപ്പിക്കാന്‍ വേണ്ട ജോലി ചെറുതല്ല. മുമ്പേ വന്ന നോവലുകളെ ആത്മാവില്‍ സ്വീകരിച്ചവര്‍ പിണങ്ങാനിടയുള്ള ഇടങ്ങള്‍ ഒതപ്പിലെ ഈ 'നേര്‍ക്കുനേരന്‍' വിമര്‍ശനങ്ങളാവും.

PAGE 7



PAGE 8



PAGE 9


COPYRIGHTED MATERIAL

RELATED PAGES
1. Sara Joseph Collection

1 Comments:

Anonymous Anonymous said...

Hai... Its Really a nice story from Sara Joseph.

Anwar Vennilath
Abu Dhabi
anu_s03@hotmail.com

8:24 AM  

Post a Comment

Please note that anonymous comments may not be approved.
- team indulekha

>> CHANNEL HOME >> INDULEKHA HOME

© 2008 indulekha media network | powered by blogger